കല്‍ക്കരി ക്ഷാമം മൂലവും യന്ത്രത്തകരാറുകൾ കാരണമായും കേന്ദ്ര നിലയങ്ങളിൽ നിന്നും മറ്റ് സ്വകാര്യ നിലയങ്ങളിൽ നിന്നും ലഭ്യമാകേണ്ട വൈദ്യുതിയിൽ 550 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുന്നതിനാലാണ് വൈദ്യുതി പ്രതിസന്ധിയെന്നാണ് വിശദീകരണം.  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് മുതല്‍ (ചൊവ്വ, 30-10-2018) വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. കല്‍ക്കരി ക്ഷാമം മൂലവും യന്ത്രത്തകരാറുകൾ കാരണമായും കേന്ദ്ര നിലയങ്ങളിൽ നിന്നും മറ്റ് സ്വകാര്യ നിലയങ്ങളിൽ നിന്നും ലഭ്യമാകേണ്ട വൈദ്യുതിയിൽ 550 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുന്നതിനാലാണ് വൈദ്യുതി പ്രതിസന്ധിയെന്നാണ് വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൈകുന്നേരം 6 മണി മുതൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതമായിരിക്കുകയാണ്. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെസ്ഇബി അഭ്യർത്ഥിച്ചു.