കടലുണ്ടി: കോഴിക്കോട് കടലുണ്ടിയില്‍ വിരണ്ടോടിയ ആന ചതുപ്പില്‍ വീണു. അയ്യപ്പന്‍ വിളക്കിനായി കൊണ്ടുവന്ന ആനയാണ് വിരണ്ടോടിയത്. ഏറെ നേരത്തേ രക്ഷാപ്രവർത്തനത്തിനൊടുവിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ആനയെ രക്ഷപ്പെടുത്തി.ആനയെ ഇപ്പോള്‍ തൊട്ടടുത്ത പറന്പിൽ തളച്ചിട്ടിരിക്കുകയാണ്.

അയ്യപ്പന്‍ വിളക്കുമായി ബന്ധപ്പെട്ട എഴുന്നള്ളത്തിനിടെയാണ് ആന വിരണ്ടോടിയത്. എഴുന്ന ള്ളത്ത് വടക്കുംബാട് റെയില്‍വേ ഗേറ്റിനടുത്ത് എത്തിയപ്പോള്‍ തീവണ്ടി വന്നു. തീവണ്ടിയുടെ ശബ്ദം കേട്ടതോടെ ആന വിരണ്ടു. വിരണ്ടോടിയ ആന കടലുണ്ടിയിലെ ചതുപ്പില്‍ വീണു. കോട്ടക്കടവിനടുത്ത് കടലുണ്ടി പുഴയോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയിലെ ചതുപ്പിലാണ് ആന വീണത്. 

നാട്ടുകാരും ഫയര്‍ഫോഴ്സും വനം വകുപ്പും ഏറെ പണിപ്പെട്ടാണ് ആനയെ കരക്ക് കയറ്റിയത്. ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് ആനയെ കരക്ക് കയറ്റിയത്.ഇന്ന് രാവിലെയാണ് സംഭവം.ആനയെ ഇപ്പോള്‍ തൊട്ടടുത്ത പറമ്പില്‍ തളച്ചിട്ടിരിക്കുകയാണ്.