ഞാറയ്ക്കലില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു

First Published 24, Mar 2018, 6:25 PM IST
elephant get aggressive and runs
Highlights

ഞാറയ്ക്കലല്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു

കൊച്ചി: ഞാറയ്ക്കൽ ശ്രീബാലഭദ്ര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില്‍ രണ്ട് വാഹനങ്ങൾ തകർന്നു. ചിറയ്ക്കൽ പരമേശ്വരൻ എന്ന ആനയാണ് ഇടഞ്ഞത്. അഞ്ച് ആനകൾ നിരന്ന എഴുന്നള്ളത്തിനിടെ ഇടഞ്ഞ ആന സംസ്ഥാന പാതയിലൂടെ ഓടുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കുമാണ് തകർത്തത്. ആർക്കും പരിക്കില്ല. ഏറെ നേരം പരിഭ്രാന്തി പരത്തിയ ആനയെ പാപ്പാൻമാർ സമീപത്തെ പുരയിടത്തിൽ തളച്ചു.

loader