ആലപ്പുഴ: തുറവൂരിൽ ഇടഞ്ഞോടിയ ആന ചെളിയിൽ താഴ്ന്നു. തുറവൂർ അനന്തൻകരി പാടത്താണ് ആനയെ ചെളിയിൽ താഴ്ന്നനിലയിൽ കണ്ടെത്തിയത്. ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ആന ഇടഞ്ഞോടുകയായിരുന്നു. ഇതിനിടെ വീടിന്റെ മതിലും ഓട്ടോറിക്ഷയും ആന തകർത്തിരുന്നു. ചെളിയിൽ താഴ്ന്ന ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
