വന്യജീവിസംരക്ഷണനിയമത്തിലെ ചട്ടപ്രകാരം സംസ്ഥാനസര്‍ക്കാരിന് ആനകളുടെ ഉടമസ്ഥാവകാശസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അവകാശമുണ്ട്. വിശദമായി കര്‍ശനപരിശോധന നടത്തിയ ശേഷം മാത്രമേ സര്‍ക്കാര്‍ ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിയ്ക്കൂ. 

നാട്ടാനകളുടെ രജിസ്‌ട്രേഷന് ഇളവ് അനുവദിച്ചത് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെയാണെന്നും സംസ്ഥാനസര്‍ക്കാര്‍ പറയുന്നു. ആനകളെ പീഡിപ്പിച്ചതിന് സംസ്ഥാനത്ത് അതുവരെ 254 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസ് സുപ്രീംകോടതി ഇനി അടുത്ത ബുധനാഴ്ച പരിഗണിയ്ക്കും.

പൂരത്തിന് എഴുന്നള്ളിച്ച 31 ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ഉടമസ്ഥാവകാശരേഖയില്ലാതെയാണ് പൂരത്തിന് 31 ആനകളെ എഴുന്നള്ളിച്ചതെന്ന് മൃഗസംരക്ഷണബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.