വനമേഖലയോട് ചേർന്നുകിടക്കുന്നയിടത്ത് കൃഷിക്ക് നിയന്ത്രണം വേണം ആനകൾക്കിഷ്ടമുളള വിഭങ്ങൾ കൃഷിചെയ്യുന്നതിന് നിരോധിക്കണം തേനീച്ച വളർത്തലും മുളക് കൃഷിയും ആനയെ അകറ്റി നിർത്തും റേഡിയോ കോളർ ഘടിപ്പിച്ച് ആനകളുട സഞ്ചാര ദിശ മനസിലാക്കാം കാടിന്റെ സ്വാഭാവിക ഘടന തിരിച്ചുകൊണ്ടുവരാൻ നടപടിവേണം കാടിറങ്ങാൻ കാരണം ഭക്ഷണദൗർലഭ്യമെന്നും വിലയരുത്തൽ
പാലക്കാട്: പാലക്കാട്ട് കാടിറങ്ങുന്ന ആനകൾ നാശനഷ്ടം ഉണ്ടാക്കുന്നത് പതിവായതോടെ കാട്ടാനകളെ തുരത്താൻ ശാസ്ത്രീയ പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു. റേഡിയോ കോളർ അടക്കമുള്ള സംവിധാനങ്ങൾ ഫലപ്രദമാകുമെന്നാണ് വിദഗ്‍ധ പക്ഷം.
വനമേഖലകളിലെ കടന്നുകയറ്റവും ആവാസവ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനവുമാണ് ആനകൾ നാട്ടിലേക്കെത്താൻ കാരണമെന്നാണ് വിലയിരുത്തൽ. ആനകൾ കാടിറങ്ങാതിരിക്കാന്‍ പ്രത്യേക തരം കൃഷി രീതികളടക്കം പരിഹാരമാർഗങ്ങൾ ഏറെയുണ്ടെന്നാണ് വിഗദ്ധർ പറയുന്നത്. തേനീച്ച വളർത്തലും മുളക് കൃഷിയും ആനയെ അകറ്റി നിർത്തുമെന്നാണ് പറയുന്നത്.
ഒന്നര വർഷത്തിനിടെ നാലു തവണയാണ് പാലക്കാട്ടും പരിസര പ്രദേശങ്ങളിലും കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലെത്തിയത്. ആക്രമണത്തിൽ ഇത്തവണ ഒരാൾ മരിച്ചു. ഭീതിയകറ്റാൻ ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
