ആനകളുടെ പരിപാലനത്തിന് ഫണ്ട് കണ്ടെത്താന്‍ എലിഫന്‍റ് പരേഡ് ഇന്ത്യ

First Published 6, Mar 2018, 12:39 PM IST
Elephant Parade India
Highlights
  • ഇന്ത്യാഗേറ്റില്‍ ആനകളുടെ പ്രതിമകള്‍ പ്രദര്‍ശനത്തിന്
  • 101 ശില്‍പ്പങ്ങള്‍ പ്രദര്‍ശനത്തിന്

മുംബൈ: എലിഫന്‍റ് പരേഡ് ഇന്ത്യയുടെ ആദ്യ എഡീഷന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്തു. എല്‍.എന്‍ തല്ലൂര്‍, പ്രിന്‍സസ് പീ തുടങ്ങി പല പ്രമുഖ ഡിസൈനേഴ്സും രൂപകല്‍പ്പന ചെയ്ത 101 ആനകളുടെ പ്രതിമകളാണ് ആദ്യ എഡീഷനില്‍ ഉള്‍ക്കൊള്ളിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിന് പണം കണ്ടെത്താനും കൂടിയാണ് എലിഫന്‍റ് പരേഡ്. 

മുംബൈയിലെ ഇന്ത്യാഗേറ്റില്‍ ആനകളുടെ പ്രതിമകള്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. മാര്‍ച്ച് 18 വരെ ഇവയുടെ പ്രദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ഡിസൈനര്‍ ആനകളുടെ വില്‍പ്പനയും ഉണ്ടാകും. ഇവയിലൂടെ ലഭ്യമാകുന്ന പണം വംശനാശം നേരിടുന്ന ആനകളുടെ സംരക്ഷണത്തിന് ഉപയോഗിക്കും. 2010 ല്‍ നടന്ന ലണ്ടന്‍ എഡീഷൻ ഓഫ് എലിഫന്‍റ് പരേഡിലൂടെ അനകളുടെ സംരക്ഷണത്തിനായി നാലു മില്ല്യണ്‍ പൗണ്ട്സ് കണ്ടെത്തിയിരുന്നു. മുംബൈയില്‍ നടക്കുന്ന എലിഫന്‍റ് പരേഡിലൂടെ ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായുള്ള പണം ലഭ്യമാകുമെന്നാണ് ഓര്‍ഗനൈസേര്‍സ് കരുതുന്നത്.

loader