ഉത്സവത്തിനിടെ ആന ഇടഞ്ഞോടി

തൃശൂർ: തിരുവില്വാമലയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞോടി. പറക്കോട്ടുകാവ് താലപ്പൊലി ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞോടിയത്. കുറുപ്പത്ത് ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.