ആലപ്പുഴ: ആലപ്പുഴയില്‍ നിന്നു കളമശ്ശേരിയിലേക്ക് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ എംകോം വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി തിരിച്ചെത്തി. ജനുവരി 15നാണു സംഭവം. ഫേസ്ബുക്ക് വഴിയാണു യുവാവ് ആലപ്പുഴയിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലായത്.
യുവാവിനൊപ്പം ഒളിച്ചോടി കളമശ്ശേരിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. അമ്മ വിദേശത്തായ യുവാവ്, അവിടുന്ന് അയക്കുന്ന പണം തന്‍റെ അടിച്ചുപൊളി ജീവിതത്തിനാണ് ഉപയോഗിക്കുന്നത്. വീട്ടില്‍ ഒരു കക്കൂസ് പോലും ഇല്ല എന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി അഞ്ചു മാസം നീണ്ടു നിന്ന പ്രണയം ഉപേക്ഷിച്ചു വീട്ടുകാര്‍ക്കൊപ്പം മടങ്ങുകയായിരുന്നു.
പത്താം ക്സാസുവരെ മാത്രം പഠിച്ച കാമുകന്‍റെ പെരുമാറ്റങ്ങള്‍ സഹിച്ചില്ലെന്നും കാമുകി പറയുന്നു. നേരത്തെ പോലീസ് ഇടപെട്ടപ്പോള്‍ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചിരുന്നു.
