ഒളിച്ചോടി വിവാഹം കഴിച്ചാല്‍ ഭാര്യയുടെ പേരില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ആരംഭിക്കണം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 7:21 PM IST
Eloping in Punjab? High Court wants husband to open FD for wife
Highlights

ഒളിച്ചോടി വിവാഹം കഴിക്കുന്ന പുരുഷന്‍  ഭാര്യയുടെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപം ആരംഭിക്കണം എന്നാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി പറഞ്ഞിരിക്കുന്നത്

ചണ്ഡീഗഢ്: ഒളിച്ചോടി വിവാഹം കഴിക്കുന്നവര്‍ക്ക് വലിയ നിര്‍ദേശം നല്‍കി പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഒളിച്ചോടി വിവാഹം കഴിക്കുന്ന പുരുഷന്‍  ഭാര്യയുടെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപം ആരംഭിക്കണം എന്നാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. വീട്ടുകാരില്‍ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച രണ്ട് ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവ് ഇറക്കിയത്. 

ഭാര്യയുടെ പേരില്‍ ഏതെങ്കിലും ഒരു ബാങ്കില്‍ 50000 രൂപമുതല്‍ 3 ലക്ഷംരൂപവരെ സ്ഥിരനിക്ഷേം നടത്തിയതിന്‍റെ രേഖ ഹാജരാക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. ദിനംപ്രതി 20 മുതല്‍ 30 വരെ ഒളിച്ചോടിപോയി വിവാഹിതരായ ദമ്പതികളാണ് വീട്ടുകാരില്‍ നിന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. 

വിവാഹതിരാകുന്ന മിക്ക ദമ്പതികളും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരിക്കും. ഇതാണ് വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുന്നതിനുള്ള കാരണം. അതിനാല്‍ വീട്ടുകാരില്‍ നിന്നും ഇത്തരം ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം എന്ന് കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ പുതിയ ഉത്തരവിലാണ് ഭാര്യയുടെ പേരില്‍ ഭര്‍ത്താവ് ഫിക്‌സഡ് ഡിപ്പോസിറ്റ് ആരംഭിക്കണം എന്ന് ഉത്തറവിറക്കിയത്. തിങ്കളാഴ്ച കേസ് പരിഗണിക്കവെ ഒരുമാസത്തിനുള്ളില്‍ ഭര്‍ത്താവ് ഭാര്യയുടെ പേരില്‍ മൂന്ന് വര്‍ഷത്തേക്ക് രണ്ട് ലക്ഷം രൂപ നിക്ഷേപിക്കണം എന്ന് കോടതി തിങ്കളാഴ്ച നിര്‍ദേശം നല്‍കി. 

ബുധനാഴ്ച സമാനമായ മറ്റൊരു കേസ് പരിഗണിക്കവെ ഭാര്യയുടെ പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ രേഖയുടെ കോപ്പി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഓളിച്ചോടി പോകുന്നവരില്‍ നിയമവിരുദ്ധ വിവാഹങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം എന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. 

ദമ്പതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനൊപ്പം ഒളിച്ചോട്ട വിവാഹങ്ങളുടെ നിയമസാധുത പരിശോധിക്കാനും പൊലീസിന് നിര്‍ദേശം നല്‍കി.

loader