തിരുവനന്തപുരം: രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുകയാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.