ദില്ലി: പ്രധാനമന്ത്രിയുടെ പാക് പരാമർശത്തില്‍ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് രാജ്യസഭയിൽ നോട്ടീസ് നൽകി. വിഷയത്തില്‍ കേന്ദ്രസർക്കാർ ഒത്തുതീർപ്പ് ശ്രമം തുടങ്ങി. അതേസമയം കോൺഗ്രസ് ലോക്സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേന്ദ്ര മന്ത്രി അനന്ത് കുമാർ ഹെഗ്ഡെയുടെ ജാതി പരാമർശത്തിനെതിരെയാണ് നോട്ടീസ് നല്‍കിയത്. കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ അപമാനിച്ച വിഷയത്തിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.