കൊച്ചി: പ്രശസ്ത ഗിറ്റാറിസ്റ്റ് എമില്‍ ഐസക് (70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. യേശുദാസ്, ഉഷാ ഉതുപ്പ് തുടങ്ങിയവര്‍ക്കൊപ്പം നിരവധി കാലം പ്രവര്‍ത്തിച്ച എമില്‍ ഐസക്, 1965ലാണ് സംഗീത യാത്രക്ക് തുടക്കമിട്ടത്.

പ്രശസ്ത വേസ്റ്റേണ്‍ പോപ് ഗ്രൂപ്പ് ഫ്ളെമിങ്‍ഗോയിലും എമില്‍ ഐസക് ഗിറ്റാറിസ്റ്റായിരുന്നു. ബാബുരാജ്, ദേവരാജന്‍ എന്നിവര്‍ക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്. ഉഷ ഉതുപ്പ് സംഗീത ട്രൂപ്പിന്റെ ലീഡറായ അദ്ദേഹം ഏറെക്കാലും അവരുടെ സന്തത സഹചാരിയായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു സ്ഥിരതാമസം. സംസ്കാരം നാളെ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് സ്വദേശമായ പച്ചാളത്ത് നടക്കും.