പെട്രോൾ പമ്പ്‌ ഉടമ ജീവനക്കാരനെ തൂണില്‍ കെട്ടിയിട്ട്‌ ചാട്ടവാറു കൊണ്ടടിക്കുന്ന വീഡിയോ വൈറലാകുന്നു
ദില്ലി: പെട്രോൾ പമ്പ് ഉടമ ജീവനക്കാരനെ തൂണില് കെട്ടിയിട്ട് ചാട്ടവാറു കൊണ്ടടിക്കുന്ന വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ഹോസന്ഗാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ജോലിയില് നിന്ന് കുറെ ദിവസം അവധിയെടുത്തതിനാണ് ജീവനക്കാരനെ പമ്പ് ഉടമസ്ഥന് ചാട്ടവാറു കൊണ്ടടിച്ചത്. പമ്പ് ഉടമയും സുഹൃത്തും ചേര്ന്നാണ് ജീവനക്കാരനെ ക്രൂരമായി ഉപദ്രവിച്ചത്.
വാഹന അപകടത്തില് പരിക്കേറ്റതിനെ തുടര്ന്നാണ് ആറ് ദിവസം അവധിയെടുത്തത്. ജോലിയ്ക്ക് തിരികെ കയറിയപ്പോൾ ബലം പ്രയോഗിച്ച് തൂണില് കെട്ടിയിട്ട് ചാട്ടവാറ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ജീവനക്കാരന് പൊലീസിനോട് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടുകൂടി പൊലീസ് അന്വേഷണം നടത്തുകയും പമ്പുടമയേയും രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്തു.
ജീവനക്കാരൻ സംസാരിക്കാൻ ശ്രമിക്കുമ്പോൾ അത് തടയുകയും ചാട്ടവാറുപയോഗിച്ച് പമ്പുടമ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പമ്പ് ഉടമ ജീവനക്കാരനെ ശകാരിക്കുന്നതും ദൃശൃങ്ങളിൽ കാണാം.

