ഏറെക്കാലത്തിന് ശേഷമാണ് കെഎസ്ആര്‍ടിസി സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് എന്ന വാദത്തേയും കെഎസ്ടിഇയു വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം തന്നെ കെഎസ്ആര്‍ടിസി സ്വയംപര്യാപ്തമായിരുന്നുവെന്നും ആ നേട്ടം ജീവനക്കാരിലെത്തിക്കാന്‍ ഇത്ര താമസിച്ചതിന് പിന്നില്‍ ടോമിന്‍ തച്ചങ്കരിയാണെന്നും കെഎസ്ടിഇയു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തില്‍ നിന്നുള്ള സ്ഥാനമാറ്റം സര്‍ക്കാരിന്റെ തീരുമാനം തന്റെയും സര്‍ക്കാരിന്റേയും കെഎസ്ആര്‍ടിസിയുടേയും നന്മയ്ക്ക് ആണെന്ന് ശക്തമായി വിശ്വസിക്കുന്നുവെന്ന് ടോമിന്‍ തച്ചങ്കരി.
ദേശാടനക്കിളികള്‍ ഭയക്കാറില്ല പറക്കാറേ ഒള്ളൂ. ഏല്‍പ്പിച്ച ദൗത്യം നിര്‍ത്താന്‍ പറയുമ്പോള്‍ നിര്‍ത്തുക മാത്രം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് താനെന്ന് ടേമിന്‍ തച്ചങ്കരി ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വിശദമാക്കി.
പദം ഒഴിഞ്ഞ സ്ഥിതിക്ക് വിവാദങ്ങള്‍ ഉണ്ടാക്കി സര്‍ക്കാരിനെ പ്രശ്നത്തിലാക്കാന്‍ താല്‍പര്യമില്ല. കെഎസ്ആര്‍ടിസി തന്റെ അഞ്ചാമത്തെ കോര്‍പ്പറേഷനാണ്. കെഎസ്ആര്‍ടിസി ഒരു സ്വര്‍ണഖനിയാണ്. ഇത്രയും കാലം കെഎസ്ആര്‍ടിസിയില്‍ നിന്ന് കരിയായിരുന്നു ഇത്രയും കാലം ഖനനം ചെയ്തുകൊണ്ടിരുന്നത്.
കരിയുപയോഗിച്ച് സ്വര്‍ണം ഖനനം ചെയ്യാന്‍ ആരംഭിച്ചുവെന്നുള്ളത് ശരിയാണ്. വ്യാപ്തി കൂടുവുമ്പോഴാണ് ഖനനം നിര്‍ത്തി വയ്ക്കേണ്ടി വരിക. പറഞ്ഞത് ആരെക്കുറിച്ചാണ് എന്ന് കേള്‍ക്കുന്ന ആളുകള്‍ക്ക് തലയില്‍ കൈവച്ചാല്‍ മനസിലാകുമെന്ന് കെഎസ്ആര്‍ടിസി മുന്‍ സി എം ഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ ബാധ്യത കോടികള്‍ ആണ്. അല്ലെങ്കില്‍ ആ തുക ഭവനത്തില്‍ നിന്ന് കൊണ്ടുവന്ന് കൊടുത്ത് തനിക്ക് പേരെടുക്കാമായിരുന്നുവെന്ന ടോമിന്‍ തച്ചങ്കരിയുടെ വാദത്തിന് രൂക്ഷ വിമര്‍ശനമാണ് കെഎസ്ടിഇയുവില്‍ നിന്ന് നേരിട്ടത്. ഏറെക്കാലത്തിന് ശേഷമാണ് കെഎസ്ആര്‍ടിസി സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് എന്ന വാദത്തേയും കെഎസ്ടിഇയു വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം തന്നെ കെഎസ്ആര്‍ടിസി സ്വയംപര്യാപ്തമായിരുന്നുവെന്നും ആ നേട്ടം ജീവനക്കാരിലെത്തിക്കാന്‍ ഇത്ര താമസിച്ചതിന് പിന്നില്‍ ടോമിന്‍ തച്ചങ്കരിയാണെന്നും കെഎസ്ടിഇയു ആരോപിച്ചു.

