പത്തനംതിട്ട: എംസി റോഡില്‍ ഏനാത്ത് ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പാലത്തിലെ ഒരു ഇരുമ്പ് പാളി ഇളകി വാഹനത്തിന്റെ അടിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്.
വാഹനങ്ങള്‍ സമാന്തരപാതയിലൂടെ വഴിതിരിച്ച് വിട്ടിരിക്കുകയാണ്. കുടുങ്ങിയ വാഹനം പാലത്തില്‍ നിന്ന് നീക്കി. ഇരുമ്പു പാളിയുടെ തകരാര്‍ പരിഹരിച്ച ശേഷം ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
