ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത് നാഗില്‍ ത്രീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പഹല്‍ഗാം മേഖലയിലെ അവൂര ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരം സുരക്ഷാ സേനയ്ക്കു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരിച്ചില്‍ നടത്തുന്നതിനിടെ വീട്ടില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ സുരക്ഷ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു തീവ്രവാദികള്‍ കുടുങ്ങിയതായാണ് സൂചന.