ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. മൂന്ന് ഭീകരരെ പിടികൂടി. അവ്‌നീര വില്ലേജില്‍ ഭീകരര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന താവളത്തിലേക്ക് സൈന്യം നടത്തിയ ആക്രമണത്തിലാണ് രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.