തിരുവനന്തപുരം : കുമരകത്ത് കയ്യേറിയെന്ന് ആരോപിക്കുന്ന ഭൂമി തങ്ങളുടേതല്ലെന്ന് നിരാമയ റിട്രീറ്റ്സ് മാനേജ്മെന്റിന്റെ പ്രതികരണം. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്റെ ആരോപണങ്ങള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു നിരാമയ മാനേജ്മെന്റ് പ്രതിനിധി രജീഷ് കുമാര്‍. എവിടെയാണെന്ന് കയ്യേറ്റമെന്നു പോലും അറിയാതെയാണ് ആരോപണമെന്നും രജീഷ് കുമാര്‍ വ്യക്തമാക്കുന്നു.


കയ്യേറ്റം ആരോപിക്കുന്ന ഭൂമി തങ്ങളുടേതല്ലാത്തത് മൂലമാണ് ഒരു നോട്ടീസ് പോലും നല്‍കാന്‍ കുമരകം പഞ്ചായത്തിന് സാധിക്കാത്തതെന്നും നിരാമയ റിട്രീറ്റ്സ് പ്രതിനിധി വ്യക്തമാക്കി. കയ്യേറ്റം ആരോപിക്കുന്ന ഭൂമി നിരാമയയുടേതല്ലെന്നും നിരാമയ മാനേജ്മെന്റ് പ്രതിനിധി ചര്‍ച്ചയില്‍ പറഞ്ഞു. നേരത്തെ രാജീവ് ചന്ദ്രശേഖർ എംപിയുടെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോർട്ട് പുറമ്പോക്ക് കൈയ്യേറിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തിരുന്നു.