എൻഡോസള്‍ഫാൻ ദുരിതബാധിതര്‍ക്കുള്ള സാമ്പത്തിക സഹായം മുഖ്യമന്ത്രി പിണറായി വിജയൻ കാസര്‍കോഡ് വിതരണം ചെയ്തു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്.

ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായമായി നല്‍കമെന്നായിരുന്നു സുപ്രീംകോടതി വിധി. ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹരജിയില്‍ നഷ്ടപരിഹാരം ഏപ്രില്‍ പത്ത് മുമ്പായി നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം രൂപ 110 പേര്‍ക്കായി വിതരണം ചെയ്തത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ധനസഹായമടക്കം അഞ്ചുലക്ഷം രൂപ എന്ന നിലയിലാണ് ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ട്ടപരിഹാരം നിശ്ചയിച്ചിട്ടുള്ളത്.

ഇതിനിടെ ദുരന്തത്തിനു കാരണം എൻഡോസള്‍ഫാൻ കീടനാശിനിയല്ലെന്ന് കാണിച്ച് പ്ലക്കാര്‍ഡുമായി എത്തിയ പ്ലാന്‍റേഷൻ കോര്‍പ്പറേഷൻ തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐഎൻടിയുസി പ്രവര്‍ത്തകനായ ഗംഗാധരനാണ് നിരോധിച്ച എൻഡോസള്‍ഫാൻ കീടനാശിനിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.