ദില്ലി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്.സംഭവത്തില്‍ വിശദമായ സത്യാവാങ്മൂലം നല്‍കാന്‍ സര്‍ക്കാറിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. അതേസമയം നഷ്‌ടപരിഹാരത്തുക പൂര്‍ണമായി നല്‍കുക, ദുരിത ബാധിതരുടെ പട്ടികയില്‍ നിന്നും അകാരണമായി ഒഴിവാക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എനഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉപവാസം സമരം തുടങ്ങി.
2017 ജനുവരി 10നായിരുന്നു ദുരിതബാധിതര്‍ക്ക് അനുകൂലമായ സുപ്രിം കോടതി ഉത്തരവ്. മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ചുലക്ഷം രൂപ ധനസഹായവും ജീവിതകാലം മുഴുവന്‍ ചികിത്സയും നല്‍കാനായിരുന്നു കോടതി നിര്‍ദ്ദേശം. മൂന്ന് മാസത്തിനകം സഹായധനം വിതരണം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്.
സംസ്ഥാന സര്‍ക്കാറിനോട് വിശദമായ സത്യവാങ്ങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ചീഫ് സെക്രട്ടറിക്ക് ഇളവ് നല്‍കി. അതേസമരം നഷ്‌ടപരിഹാരം തുക പൂര്‍ണമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കാസര്‍ഗോട്ട് ഉപവാസ സമരം തുടങ്ങി. സഹായ പദ്ധതികള്‍ ഒന്നൊന്നായി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നുംപീഡിത ജനകീയ മുന്നണി ആരോപിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ നിന്നും കാരണമറിയിക്കാതെ പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രശ്നത്തിന് പരിഹാരമായില്ലങ്കില്‍ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ പട്ടിണി സമരം നടത്താനാണ് നീക്കം.
