ആദായവകുപ്പ് നടപടികള്‍ തുടങ്ങി
ദില്ലി: കോടികള് വായ്പയെടുത്ത് ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട കിംഗ് ഫിഷര് ഉടമ വിജയ് മല്യയുടെ സ്വത്തുക്കള് ആധായ നികുതി വകുപ്പ് കണ്ടുകെട്ടുന്നു. സ്വത്തുക്കള് കണ്ടുകെട്ടുന്നതിനുള്ള നടപടികള് ആദായനികുതി വകുപ്പ് ആരംഭിച്ചു. വിദേശ നാണ്യ വിനിമയചട്ടപ്രകാരം മല്യക്കെതിരെ കേസെടുത്തിരുന്നു.
17 ബാങ്കുകളില് നിന്നായി 7000 കോടി രൂപയാണ് മല്യ വായ്പയെടുത്തിരുന്നത്. ഇതിന്റെ പലിശയടക്കം 9000 കോടി രൂപ തിരിച്ചടക്കാതെയാണ് മല്യ രാജ്യം വിട്ടത്. ബിട്ടനിലേക്ക് കടന്ന വിജയ് മല്യയെ 2016 ജൂണില് പിടികിട്ടാപ്പുള്ളിയായി കേന്ദ്രസര്ക്കാര് പ്രഖ്യാപിച്ചിരുന്നു. കിംഗ് ഫിഷര് എയര്ലൈന്സിന് വേണ്ടി വാങ്ങിയ വായ്പയാണ് മല്യ തിരിച്ചടക്കാഞ്ഞത്. നഷ്ടത്തിലായതിനെ തുടര്ന്ന് കിംഗ് ഫിഷര് എയര്ലൈന്സ് കമ്പനി അടച്ചുപൂട്ടിയിരുന്നു.
