ദില്ലി: അനധികൃത സ്വത്ത് കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യും. മിസയുടെ ദില്ലിയിലെ ഫാം ഹൗസിലും വീട്ടിലും എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നു. 

ലാലു പ്രസാദ് യാദവിന്‍റെ മകൾ മിസ ഭാരതിയുടെ ദില്ലിയിലെ വസതിയുംഫാം ഹൗസുകളും ഉൾപ്പടെ നാലു സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് റെയ്ഡ്. ബിനാമി പേരില്‍ ഭൂമി വാങ്ങിയതായി മിസയ്ക്കും ഭര്‍ത്താവ് ഷൈലേഷ് കുമാറിനുമെതിരെ ആരോപണമുണ്ട് ദില്ലിയിലെ ബിജ്‌വാസനില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള മിഷെയ്ല്‍ പാക്കേഴ്‌സ് ആന്‍റ് പ്രിന്‍റേര്‍സ് നടത്തിയ ബിനാമി ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണെന്ന് റെയ്ഡ് . 

കമ്പനിയുടെ മറവില്‍ മിസയും ഭര്‍ത്താവും വന്‍തുക വായ്പ എടുത്തിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. റെയില്‍വേ മന്ത്രിയായിരിക്കേ അഴിമതി നടത്തിയെന്ന കേസില്‍ ഇന്നലെ ലാലി പ്രസാദിന്റെ വീട്ടിൽ സിബിഐ റെയ്ഡ് നടന്നിരുന്നു തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് രാഷ്ട്രീയ പകപ്പോക്കലാണ് എന്ന് ലാലു പ്രസാദ് യാദവ് ആരോപിച്ചിരുന്നു

ലാലുവിന്‍റെ കുടുംബത്തിന്‍റെ സ്വത്തുക്കള്‍ക്ക് ആധാര വില 9.32 കോടി രൂപയാണെങ്കിലും ഇപ്പോഴത്തെ വിപണി വില 180 കോടി രൂപയോളം വരുമെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണക്ക്. കേസില്‍ മിസ ഭാരതിയെയും ഭര്‍ത്താവ് ശൈലേഷ് കുമാറിനെയും ആദായ നികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റും ചോദ്യംചെയ്യും.