Asianet News MalayalamAsianet News Malayalam

കള്ളപ്പണം വെളുപ്പിക്കല്‍; നൂറോളം നഗരങ്ങളില്‍ എന്‍ഫോഴ്‌സ്മെന്റ് റെയ്ഡ്

Enforcement Directorates Crackdown On Shell Companies Begins Across 100 Cities
Author
First Published Apr 1, 2017, 2:11 PM IST

ദില്ലി: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന 2300 കമ്പനികളെ കണ്ടെത്തി. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കള്ളപ്പണംസംബന്ധിച്ച കേസുകള്‍ കൈകാര്യംചെയ്യുന്നതിനായി രൂപീകരിച്ച എന്‍ഫോഴ്‌സ്മെന്റ് പ്രത്യേക ദൗത്യസേനയാണ് റെയ്ഡ് നടത്തിയത്.

മഹാരാഷ്‌ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ ചഗന്‍ ബുജ്പാല്‍ 46 കോടിരൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നതായും, മുംബൈയില്‍ എഴുന്നൂറ് കമ്പനികള്‍ ഒരേമേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി.

കേരളമുള്‍പ്പെടെ പതിനാറ് സംസ്ഥാനങ്ങളിലെ നൂറ് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.വിദേശകറന്‍സി വിനിമയഓഫീസുകളിലും പരിശോധന നടന്നു. നോട്ട് നിരോധനത്തിന് ശേഷവും കടലാസു കമ്പനികള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കാത്തതിനെതുടര്‍ന്നാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്‌ക്കിറങ്ങിയത്.

Follow Us:
Download App:
  • android
  • ios