തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ എഞ്ചിന്‍ വേര്‍പ്പെട്ടു. 2.35 ന് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ മെയിലിന്‍റെ എന്‍ഞ്ചിനാണ് വേര്‍പെട്ടത്. കൊച്ചുവേളിക്ക് അടുത്തുവെച്ചാണ് സംഭവം. അര മീറ്ററോളം മുന്നോട്ട് എഞ്ചിന്‍ പോവുകയായിരുന്നു. മുന്‍നിര ബോഗിയിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് വലിയ രീതിയിലുള്ള കുലുക്കം അനുഭവപ്പെട്ടിരുന്നു. എഞ്ചിന്‍ ഘടിപ്പിച്ച് ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് യാത്ര ആരംഭിച്ചിട്ടുണ്ട്.

സമാനമായ രീതിയിലുള്ള പ്രശ്നം കൊച്ചുവേളിയില്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. വിഷയത്തില്‍ അതീവ ശ്രദ്ധ ദക്ഷിണ റെയില്‍വേ കൊടുത്തിട്ടുണ്ട്. എഞ്ചിന്‍ വേര്‍പെട്ട വിഷയത്തില്‍ റിപ്പോര്‍ട്ടും ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.