തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ ഇയര്‍ ഔട്ടില്‍ വ്യാപകമായ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സപ്ലിമെന്ററി ചാന്‍സുകള്‍ നല്‍കാനും തീരുമാനമായി. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി സര്‍വകലാശാല വൈസ്ചാന്‍സലറും വിദ്യാഭ്യാസമന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്നാല്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തീരുമാനത്തെ അംഗീകരിക്കാന്‍ തയാറായില്ല.

പ്രതീക്ഷിച്ച പോലെ ഇയര്‍ഔട്ട് സമ്പ്രദായം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ താറായില്ല, എന്നാല്‍ വ്യാപക ഇളവുകള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ചേബറില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. പകരം അഞ്ചും ഏവും സെമസ്റ്ററുകളില്‍ യഥാക്രമം 26-52ഉം ക്രെഡിറ്റുകള്‍ നേടിയാല്‍ തുടര്‍ന്നു പഠിക്കാം. കൂടാതെ ഒരു പരീക്ഷ പാസാകാന്‍ മൂന്നവസരങ്ങള്‍ നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി.

കഴിഞ്ഞ 10 ദിവസമായി സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇയര്‍ ഔട്ട് സമ്പ്രദായത്തനെതിരെ സമരത്തിലാണ്. പ്രതിഷേധം ശക്തമായപ്പോള്‍ വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ട് സമരം പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ചേബറില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. 

തീരുമാനത്തെ എസ്എഫ്‌ഐ, എബിവിപി, എംഎസ്എഫ്, എഐഎസ്എഫ് എന്നീസംഘടനകള്‍ സ്വാഗതം ചെയ്തു. എന്നാല്‍ കെഎസ്‌യു, ആള്‍കേരള കെടിയു സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിവര്‍ സമരം തുടരുമെന്നും അറിയിച്ചു.