സിവില്‍ എൻഞ്ചിനീയറിംങ് വിദ്യര്‍ത്ഥിയായ ആദര്‍ശ് പഠനത്തിൽ മികവ് പുലര്‍ത്തിയിരുന്നാളാണ്. കൂടാതെ ഒന്നും രണ്ടും സെമസ്‌റ്ററുകളിലെ പരീക്ഷകളില്‍ 90 ശതമാനം മാര്‍ക്കേടെയാണ് ഇയാള്‍ പാസായത്. പക്ഷേ എങ്ങനെയോ ആദർശ് ലഹരിക്ക് അടിമയായകുകയും പഠിത്തം പകുതിയില്‍ വെച്ച് നിര്‍ത്തുകയുമായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു

ബംഗളുരു: മയക്കുമരുന്ന് വില്‍പന നടത്തിയ എൻഞ്ചിനീയറിംങ് കോളേജ് വിദ്യാർത്ഥി അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ബസവേശ്വരനഗര്‍ സ്വദേശിയായ ആദര്‍ശ് കെ എന്‍,കാമാക്ഷിപ്പിയല സ്വദേശിയും കാബ് ഡ്രൈവറുമായ സുരേഷ് എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ നാര്‍ക്കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്.

ഇവരില്‍ നിന്നും 16 ലക്ഷം വില മതിപ്പുള്ള കഞ്ചാവും പിടിച്ചെടുത്തിയിട്ടുണ്ട്. ആദർശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ സുഹൃത്ത് മോഹിത്തിന്റെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന മയക്ക് മരുന്ന് കണ്ടെടുത്തു. എന്നാൽ, സംഭവ വേളയിൽ മോഹിത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ അച്ഛൻ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്.

 ഇയാളും മയക്കുമരുന്ന് വിൽപ്പനയിൽ പങ്കാളിയാണെന്നാണ് അധികൃതര്‍ പറയുന്നത്. ആദര്‍ശ്,സുരേഷ്,മോഹിത്,സുഹൃത്ത് അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ് നഗരത്തില്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. മയക്കുമരുന്ന് 30 ഗ്രാം വീതമുള്ള പായ്ക്കറ്റുകളായാണ് ഇവർ വിറ്റിരുന്നത്.

ഇതിൽ ഒരു പായ്ക്കറ്റിന് ഏകദേശം 25,000 രൂപ വില വരും. ഇപ്പോൾ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളുവെന്നും മറ്റുള്ളവരെ എത്രയും വേഗം പിടികൂടുമെന്നും നാര്‍ക്കോട്ടിക് സ്‌ക്വാഡ് വ്യക്തമാക്കി. പൊലീസിൽ ‍ഡ്രൈവറായി ജോലി നോക്കിയിരുന്ന സുരേഷ് മുന്ന് വർഷത്തിന് മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു.

ശേഷം തന്റെ മകൻ മോഹിത്തിനൊപ്പം വേഗം പണം സമ്പാദിക്കുന്നതിനായി മയക്കു മരുന്ന് വിൽപ്പനയിൽ പങ്കാളിയാവുകയായിരുന്നു. സിവില്‍ എൻഞ്ചിനീയറിംങ് വിദ്യര്‍ത്ഥിയായ ആദര്‍ശ് പഠനത്തിൽ മികവ് പുലര്‍ത്തിയിരുന്നാളാണ്. കൂടാതെ ഒന്നും രണ്ടും സെമസ്‌റ്ററുകളിലെ പരീക്ഷകളില്‍ 90 ശതമാനം മാര്‍ക്കേടെയാണ് ഇയാള്‍ പാസായത്.

പക്ഷേ എങ്ങനെയോ ആദർശ് ലഹരിക്ക് അടിമയായകുകയും പഠിത്തം പകുതിയില്‍ വെച്ച് നിര്‍ത്തുകയുമായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. 180 ഗ്രം ഹൈഡ്രോ കഞ്ചാവ്,169 എല്‍ഡിഡി ബ്‌ളോട്ടിംഗ് പേപ്പറുകള്‍, 168 എം.ഡി.എം.എ. (ഇസ്‌കിസി) ടാബ്ലറ്റുകള്‍, 210 ജി ഹാഷിഷ് എന്നിവ സുരേഷിന്റെ വീട്ടില്‍ നിന്നും 11 എംഎല്‍ഡി ബ്‌ളോട്ടിങ്, 11 എംഡിഎംഎ ടാബ്ലറ്റുകള്‍ എന്നിവ ആദർശിന്റെ പക്കൽ നിന്നും കണ്ടെടുത്തതായും അധികൃതര്‍ അറിയിച്ചു.