സംസ്ഥാന എഞ്ചിനീയറിങ്ങ് പ്രവേശനപരീക്ഷയ്‍ക്ക് ഇന്ന് സമാപനമാകും. കേരളത്തിനകത്തും പുറത്തും ഉള്ള 351 കേന്ദ്രങ്ങളിലായി ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ ദിവസം ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലെ പരീക്ഷ നടന്നിരുന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷ നാളെ തുടങ്ങും. ഒരു ലക്ഷത്തി ഇരുപത്തിയേഴായിരം പേരാണ് പരീക്ഷയും എഴുതുന്നത്. മെയ് 25നകം ഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.