ഗ്രൂപ്പ് സ്ഥാനം മെച്ചപ്പെടുത്താനുള്ള മത്സരത്തില്‍ ഇരുവരും ഗോള്‍വല കുലുങ്ങാതിരിക്കാനാണ് ശ്രദ്ധിച്ചത്.
മോസ്കോ: റഷ്യ ലോകകപ്പ് ഗ്രൂപ്പ് എച്ചില് ബെല്ജിയം- ഇംഗ്ലണ്ട് മത്സരത്തിന്റ ആദ്യ പകുതി ഗോള്രഹിത സമനിലയില്. ഗ്രൂപ്പ് സ്ഥാനം മെച്ചപ്പെടുത്താനുള്ള മത്സരത്തില് ഇരുവരും ഗോള്വല കുലുങ്ങാതിരിക്കാനാണ് ശ്രദ്ധിച്ചത്.
ഈഡന് ഹസാര്ഡ്, റൊമേലു ലുകാകു, ഡ്രി ബ്യൂയിന് എന്നീ പ്രമുഖര്ക്ക് വിശ്രമം അനുവദിച്ചാണ് ബെല്ജിയം തുടങ്ങിയത്. ഇംഗ്ലണ്ടാവട്ടെ ക്യാപ്റ്റന് ഹാരി കെയ്ന്, ഡെലേ അലി, ഹെന്ഡേഴ്സണ് തുടങ്ങിയ പ്രമുഖര്ക്കും വിശ്രമം നല്കി.
മത്സരം സമനിലയില് അവസാനിച്ചാല് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാരാകും. അങ്ങനെ എങ്കില് ജപ്പാനായിരിക്കും അവസാന പതിനാറില് ഇംഗ്ലണ്ടിന്റെ എതിരാളി. ബെല്ജിയം കൊളംബിയയേയും നേരിടും.
