തെരഞ്ഞെടുപ്പ് തിയതി ചോര്‍ന്ന സംഭവം; അന്വേഷണത്തിന് ആഭ്യന്തരസമിതിക്ക് രൂപം നല്‍കി

First Published 27, Mar 2018, 6:59 PM IST
enquiry into the controversy
Highlights
  • മാധ്യമങ്ങളിൽ നിന്ന് കമ്മീഷൻ വിവരം തേടി

 

ദില്ലി:വോട്ടെടുപ്പ് തീയതി ചോർന്നത് അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആഭ്യന്തരസമിതിക്ക് രൂപം നൽകി. മാധ്യമങ്ങളിൽ നിന്ന് കമ്മീഷൻ വിവരം തേടി.ഏഴു ദിവസത്തിനുള്ളിൽ സമിതി റിപ്പോർട്ട് നല്കും.

ജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ ട്വിറ്ററിലൂടെ തിയതി പ്രഖ്യാപിച്ചത്.

കര്‍ണാടകയില്‍ വോട്ടെടുപ്പ് മെയ് 12-നും ഫലപ്രഖ്യാപനം മെയ് 18-നും നടക്കുമെന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. മാളവ്യയുടെ ട്വീറ്റ് പുറത്തു വന്നപ്പോള്‍ തന്നെ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ആളുകള്‍ രംഗത്തെത്തിയിരുന്നു. 

loader