ഈ മാസം 13നായിരുന്നു യുവതിയുടെ പ്രസവ തീയ്യതി നിശ്ചയിച്ചിരുന്നത്. ചെറിയ അസ്വസ്ഥതകള്‍ മാത്രമുണ്ടായിരുന്ന യുവതിക്ക് പ്രസവ വേദനയൊന്നും അനുഭവപ്പെട്ടിരുന്നില്ല. സ്വയം എഴുന്നേറ്റാണ് യുവതി ടോയ്‍ലറ്റിലേക്ക് പോയത്. തൊട്ടു മുമ്പ് പരിശോധിച്ചപ്പോള്‍ പോലും പ്രസവത്തിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. യുവതിയുടെ ബന്ധുക്കളടക്കം 25 പേരില്‍ നിന്നാണ് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്.
സംഭവസമയത്ത് ഒരു നഴ്സ് മാത്രമാണ് വാര്‍ഡിലുണ്ടായിരുന്നത്. കുട്ടിയുടെയും അമ്മയുടെും മുഴുവന്‍ കാര്യങ്ങളും ഈ നഴ്‍സ് തന്നെയാണ് നോക്കിയിരുന്നതും. യുവതിയുടെ ബന്ധുക്കളോട് മോശമായി പെരുമാറിയ താത്ക്കാലിക ജീവനക്കാരിയായ അറ്റന്ററെ ജോലിയില്‍ നിന്നുംമാറ്റി നിര്‍ത്തും. ഡ്യൂട്ടി ഡോക്ടറുടെയും നഴ്സുമാരുടെയും അലംഭാവമാണ് സംഭവത്തിതിന് കാരണമെന്നായിരുന്നു യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ആശുപത്രി സുപ്രണ്ട് ഡോ. നന്ദകുമാര്‍,
ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അംബുജം എന്നിവരാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
