ചരിത്രം കുറിക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ 'എന്റെ മരം എന്റെ ജീവന്‍' ഫേസ്ബുക്ക് ലൈവിലൂടെ ഇപ്പോള്‍ തല്‍സമയം കാണാം. ലോക വനദിനമായ ഇന്ന് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനില്‍ വച്ച് പരിപാടി പതിനൊന്ന് മണിക്ക് തുടങ്ങുന്ന ഗവര്‍ണ്ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും.

മരത്തെ ചേര്‍ത്തുപിടിക്കാന്‍ ഏകദേശം 1600ഓളം പേര്‍ പാലോട് ടിബിജിആര്‍ഐയില്‍ എത്തിക്കഴിഞ്ഞു. ഇതോടെ മരത്തെ ചേര്‍ത്തു പിടിക്കാന്‍ ദ്വാരക ജില്ലയിലെ ടാറ്റ ചെം ഡിഎവി പബ്ലിക് സ്കൂള്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ് പഴങ്കഥയാകുന്നത്. 2016 ഡിസംബറില്‍ 1359 പേരാണ് ടാറ്റ ചെം ഡിഎവി പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മരത്തെ ആലിംഗനം ചെയ്‌തത്.

'എന്റെ മരം എന്റെ ജീവന്‍' ഫേസ്ബുക്ക് ലൈവില്‍ കാണാം...