പാരിസ്ഥിതിക മലിനീകരണത്തിന്റെ പേരില്‍ അനുമതി നിഷേധിക്കുകയായിരുന്നെന്നും നിലവില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കല പറഞ്ഞു.
ആലപ്പുഴ: നാടിന് ഭീഷണിയായി മാറുന്ന സ്ഥാപനത്തിനെതിരെ വീട്ടമ്മമാരുടെ ജനകീയ പ്രക്ഷോഭം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്ഡ് വളവനാട് ക്ഷേത്രത്തിന് തെക്ക്വശം പ്രവര്ത്തിക്കുന്ന കയര് ടെന്സിലിങ്ങ്, ബ്ലീച്ചിംഗ് നടത്തുന്ന സ്ഥാപനമാണ് സമീപവാസികള്ക്ക് ആരോഗ്യ, മാലിന്യ ഭീഷണിയാകുന്നത്. യൂണെറ്റഡ് കയര് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പ് പ്രദേശവാസികള്ക്ക് ആരോഗ്യ പ്രശ്നങ്ങള് സൃഷ്ടിക്കുന്നെന്ന് പരാതിപ്പെട്ട് പ്രദേശവാസികളായ 20 ഓളം വീട്ടമ്മമാരാണ് സമരരംഗത്തുള്ളത്.
കഴിഞ്ഞ ഡിസംബര് മാസത്തില് ഈ സ്ഥാപനത്തിന്റെ നിര്മ്മാണം നടക്കുമ്പോള് നാട്ടുകാരോട് കയര് ഗോഡൗണ് സ്ഥാപനം തുടങ്ങാനാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്, പ്രവര്ത്തനം തുടങ്ങി രണ്ട് ദിവസങ്ങള്ക്ക് ശേഷമാണ് ഇവിടെ മാരകമായ രാസവസ്തുക്കള് ഉപയോഗിച്ച് ടെന്സിലിങ്ങും ബ്ലീച്ചും നടക്കുന്നതായി പ്രദേശവാസികള്ക്ക് മനസ്സിലായത്. ഇതോടെ വീട്ടമ്മമാര് സമരപരിപാടികളുമായി രംഗത്തെത്തുകയായിരുന്നു. പ്രദേശത്ത് ക്യാന്സര്, അസ്മാരോഗികള് കൂടുതലാണെന്നും ഇവര്ക്ക് ഏറെ ദോഷമാണ് കമ്പനിയുടെ പ്രവര്ത്തനമെന്നും സമരക്കാര് പറഞ്ഞു.
പ്രദേശവാസികളുടെ സൈ്വര്യജീവിതത്തിന് തടസ്സമായ ഈ സ്ഥാപനത്തിനെതിരെ അധികൃതര് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ സമിതി രൂപീകരിച്ചാണ് സമരം. രണ്ട് ദിവസമായി സ്ഥാപനത്തിന് മുന്നില് പ്രദേശവാസികള് സമരരംഗത്താണ്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്ത്തിക്കുന്ന സ്ഥാപനത്തിനെതിരെ കലക്ടര്ക്ക് പരാതി കൊടുത്തെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര് ആരോപിച്ചു.
കഴിഞ്ഞ വര്ഷം മാരാരിക്കുളം വടക്ക് ഇതേ വ്യക്തി കയര് ടെന്സിലിങ്ങ്, ബ്ലീച്ചിംഗ് നടത്തുന്ന സ്ഥാപനം ആരംഭിച്ചിരുന്നു. എന്നാല് പ്രദേശത്തെ സിപിഎം പരിസ്ഥിതി മലിനീകരണം ആരോപിച്ച് സ്ഥാപനത്തിനെതിരെ സമരം നടത്തുകയും പൂട്ടിക്കുകയും ചെയ്തു. അതിന് ശേഷമാണ് മാരാരിക്കുളം തെക്ക് സ്ഥാപനം ആരംഭിച്ചത്. എന്നാല് യൂണെറ്റഡ് കയര് എന്ന പുതിയ സ്ഥാപനത്തിന് അനുകൂലമാണ് സിപിഎമ്മെന്നും സമരക്കാര്ക്കെതിരെ സിപിഎം ബ്രഞ്ച് സെക്രട്ടറി ഉള്പ്പടെയുള്ള പ്രവര്ത്തകര് സമരക്കാര്ക്കെതിരെ അസഭ്യം പറയുകയും ചെയ്തതായി സമരക്കാര് ആരോപിച്ചു.
പ്രവര്ത്തനാനുമതിക്കായി സ്ഥാപന ഉടമ സലീം പഞ്ചായത്തില് അപേക്ഷ നല്കിയിരുന്നെന്നും എന്നാല് പാരിസ്ഥിതിക മലിനീകരണത്തിന്റെ പേരില് അനുമതി നിഷേധിക്കുകയായിരുന്നെന്നും നിലവില് പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്ത്തിക്കുന്നതെന്നും പഞ്ചായത്ത് വാര്ഡ് മെമ്പര് കല പറഞ്ഞു. എന്നാല് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തി കൊണ്ടുള്ള ഒരു സമരപരിപാടിയെയും തങ്ങള് അംഗീകരിക്കുന്നില്ലെന്നും യൂണെറ്റഡ് കയര് എന്ന സ്ഥാപനത്തില് നടക്കുന്ന സമരത്തെക്കുറിച്ച് അഭിപ്രായ പ്രകടനത്തിനില്ലെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.പി.അശോകന് പറഞ്ഞു.
