തിരുവനന്തപുരം: കണ്ണൂരില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് മന്ത്രി ഇപി ജയരാജന്‍. ഭീകര സംഘടനയെപ്പോലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ പ്രാദേശിക കക്ഷികളല്ലെന്നും മന്ത്രി പറഞ്ഞു.

അക്രമങ്ങളില്ലാതാകാന്‍ സിപിഎം മാത്രം ഒതുങ്ങിയിട്ട് കാര്യമില്ല. ഒരു ഭാഗത്തു നിന്നും അക്രമം ഉണ്ടാകരുത്. എന്നാല്‍ അതിന് അവിടുത്തെ ജനം അനുവദിക്കില്ല. സമാധാന ചർച്ചയിൽ പങ്കെടുത്ത നേതാവിന്റെ വീടാണ് സംഘപരിവാറുകാര്‍ ആക്രമിച്ചതെന്നും ഇപി ജയരാജൻ പറഞ്ഞു. അതേസമയം എഎൻ ഷംസീർ എംഎൽഎയുടെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.