പൊൻ രാധാകൃഷ്ണന് കേന്ദ്ര മന്ത്രിയുടെ നിലവാരം ഇല്ലന്ന് മന്ത്രി ഇപി ജയരാജൻ. അദ്ദേഹം ശബരിമലയിൽ കാണിച്ചത് തരംതാണ പരിപാടിയാണ്. കലാപം നടത്താൻ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.

തിരുവനന്തപുരം: പൊൻ രാധാകൃഷ്ണന് കേന്ദ്ര മന്ത്രിയുടെ നിലവാരം ഇല്ലന്ന് മന്ത്രി ഇപി ജയരാജൻ. അദ്ദേഹം ശബരിമലയിൽ കാണിച്ചത് തരംതാണ പരിപാടിയാണ്. കലാപം നടത്താൻ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. ഭീകര പ്രവർത്തനമാണ് ആർഎസ്എസ് നടത്തുന്നത്. ഡിജിപിയുടെ ഒ‍ഡീഷയിലെ വീട്ടുകാരെ ഭയപ്പെടുത്തുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആര് വരുന്നതിലും വിരോധമില്ല, ഏത് മന്ത്രിക്കും വരാം. കലാപമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നാണ് പറയാനുള്ളത്. കേരളം ദൈവത്തിന്‍റെ നാടാണ്. കേന്ദ്രമന്ത്രിയുടെ നിലവാരം പൊന്‍ രാധാ കൃഷ്ണന്‍ പുലര്‍ത്തിയില്ല. 'വളരെ ചീപ്പ് ആയിപ്പോയി' ഒരു രാഷ്ട്രീയക്കാരന്‍റെ ഒരു യോഗ്യതയുമില്ലെന്ന് കേരളത്തില്‍ വന്ന് അദ്ദേഹം കാണിച്ചു.

ഇതാണ് ഒരു മന്ത്രിയുടെ നിലയെങ്കില്‍ മറ്റുള്ളവരുടെ കാര്യം എങ്ങനെയായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. പണ്ട് ഒരു കുട്ടി സ്കൂളില്‍, നിന്ന് മൂത്രമൊഴിച്ചതിന് പരാതി പറയാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അച്ഛന്‍ നടന്ന് മൂത്രമൊഴിക്കുകയായിന്നു' എന്ന അവസ്ഥയാണെന്നായിരുന്നു ജയരാജന്‍റെ പരിഹാസം.