തൃശൂര്‍: കെ.എം മാണി ജനകീയ അടിത്തറയുള്ള നേതാവെന്ന് ഇ.പി.ജയരാജൻ. മാണിയെ സംസ്ഥാനസമ്മേളന സെമിനാറിൽ ക്ഷണിച്ചതിൽ തെറ്റില്ലെന്നും എൽഡിഎഫ് ആശയങ്ങൾ സ്വീകരിക്കുന്നവരെ മുന്നണിയിലെടുക്കുമെന്നും ഇ പി ജയരാജന്‍. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലീകരിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ബദല്‍ നയം സ്വീകരിക്കുന്നവരെ മുന്നണിയില്‍ എടുക്കുന്നതില്‍ തെറ്റില്ല. ഞങ്ങളുടെ നയം തീരുമാനിക്കുക ഞങ്ങള്‍ തന്നെയെന്നും മാണിയെ മുന്നണിയില്‍ എടുക്കുന്നതിനെതിരെയുള്ള സിപിഐ എതിര്‍പ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ ജയരാജന്‍ പറഞ്ഞു.
കെ എം മാണി ജനകീയ അടിത്തറയുള്ള നേതാവെന്ന് ഇ പി ജയരാജൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
