തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നു കായിക മന്ത്ര ഇ.പി. ജയരാജന്‍. അഞ്ജുവിനെ പുറത്താക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

അഞ്ജുവിന്റെ രാജി സംബന്ധിച്ച പ്രശ്നം തന്റെ മുന്നില്‍ ഇതുവരെ വന്നിട്ടില്ല. ഭരണ സമിതി ഒന്നിച്ചു രാജിവയ്ക്കുകയാണല്ലോ എന്ന ചോദ്യത്തിന്, ഇതേവരെ ഇങ്ങനയുള്ള കാര്യങ്ങള്‍ അവര്‍ പറഞ്ഞിട്ടില്ലെന്നും, ഊഹാപോഹങ്ങളുടെ പേരില്‍ അഭിപ്രായം പറയുന്നതു ശരിയല്ലെന്നും മന്ത്രി പറഞ്ഞു .