കോഴിക്കോട്: ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം ശരിയെന്ന് മന്ത്രി ഇപി ജയരാജൻ. ജനപക്ഷത്ത് നിന്നാണ് കോടതി നിരീക്ഷണങ്ങൾ നടത്തുന്നത്. സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെറിയ സംഭവം നടന്നിട്ട് പിറ്റേന്ന് ഹർത്താൽ നടത്തുന്ന രീതി ഇനി സമ്മതിക്കാൻ ആവില്ലെന്നും ഏഴ് ദിവത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനാകു എന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവ് നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം.

പരിസ്ഥിതി സൗഹൃദ ഖനനം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി

പരിസ്ഥിതി സൗഹൃദ ഖനനം പ്രോത്സാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. വികസനത്തിനെതിരായ അനാവശ്യ പ്രവണതകൾ അവസാനിപ്പിക്കണം. കോംട്രസ്റ്റിലെ മുൻ തൊഴിലാളികൾക്ക് പ്രതിമാസം അയ്യായിരം രൂപ നൽകുന്ന നടപടി തെറ്റാണ്. നിയമ നിർമ്മാണത്തിലൂടെ മാത്രമേ ഇത് റദ്ദാക്കാനാവൂ എന്നും മന്ത്രി വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.