Asianet News MalayalamAsianet News Malayalam

തന്‍റെ കരുത്ത് ജനങ്ങളും പാര്‍ട്ടിയും ആണെന്ന് ഇപി ജയരാജന്‍

തന്റെ കരുത്ത് ജനങ്ങളും പാർട്ടിയും ആണെന്ന് ഇപി ജയരാജന്‍. തന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ എല്ലാവരും പങ്കെടുക്കണമെന്നാണ് ആഗ്രഹം. മന്ത്രി സഭയിലേക്ക് വരാൻ വൈകിയതിന് പല കാരണങ്ങൾ ഉണ്ട്.  തനിക്ക് അതിൽ തെല്ലും വിഷമമില്ലെന്നും ജയരാജന്‍ പറഞ്ഞു. ഇന്ന് പത്ത് മണിക്കാണ്  രാജ്ഭവനില്‍ ജയരാജന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്ക്കരിക്കുമെന്ന് അറിയിച്ചിരുന്നു. ധാര്‍മിക പ്രശ്നം ഉയര്‍ത്തിക്കാട്ടിയാണിത്.
 

Ep jayarajan reacts before oath
Author
Kerala, First Published Aug 14, 2018, 9:05 AM IST

തിരുവനന്തപുരം: തന്റെ കരുത്ത് ജനങ്ങളും പാർട്ടിയും ആണെന്ന് ഇപി ജയരാജന്‍. തന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ എല്ലാവരും പങ്കെടുക്കണമെന്നാണ് ആഗ്രഹം.മന്ത്രി സഭയിലേക്ക് വരാൻ വൈകിയതിന് പല കാരണങ്ങൾ ഉണ്ട്.  തനിക്ക് അതിൽ തെല്ലും വിഷമമില്ലെന്നും ജയരാജന്‍ പറഞ്ഞു. ഇന്ന് പത്ത് മണിക്കാണ്  രാജ്ഭവനില്‍ ജയരാജന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്ക്കരിക്കുമെന്ന് അറിയിച്ചിരുന്നു. ധാര്‍മിക പ്രശ്നം ഉയര്‍ത്തിക്കാട്ടിയാണിത്.

രാജിവെച്ച് ഒരു വർഷവും പത്ത് മാസവും പിന്നിടുമ്പോഴാണ് പിണറായി മന്ത്രിസഭയിലേക്കുള്ള ഇപി ജയരാജന്‍റെ മടക്കം. സിപിഎമ്മും എൽഡിഎഫും എതിർപ്പുകളൊന്നുമില്ലാതെ തിരിച്ചുവരവിൽ തീരുമാനമെടുത്തു.  2016 ഒക്ടോബർ 14ന് രാജിവെക്കുമ്പോഴുണ്ടായിരുന്ന വ്യവസായം വാണിജ്യം. യുവജനക്ഷേമം, കായികം തുടങ്ങിയ വകുപ്പുകൾ തന്നെ ജയരാജന് തിരികെ കിട്ടി. കാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം കിട്ടിയതോടെ സിപിഐ അയഞ്ഞു. 

ധാർമിക പ്രശ്നം ഉയർത്തിയാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിക്കുന്നത്. ചീഫ് വിപ്പ് സ്ഥാനം അമിതചെലവ് ഉണ്ടാക്കുമെന്ന് പറഞ്ഞ സിപിഐ ഇപ്പോൾ മൗനത്തിലാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. പത്തൊന്‍പതിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നത്. മുഖ്യമന്ത്രിയുടെ പകരം ചുമതലയും ഒരുപക്ഷെ ജയരാജന് കിട്ടിയേക്കും. 

ഇക്കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നാണ് വിവരം. വകുപ്പുകളിലെ മാറ്റത്തിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസിലും മാറ്റങ്ങളുണ്ട്. കെകെ ഷൈലജ ഉപയോഗിച്ചിരുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലെ ഓഫീസാകും ജയരാജന്. ഷൈലജയുടെ ഓഫീസ് സെക്രട്ടേറിയറ്റ് അനക്സ് ടൂവിലേക്ക് മാറും. മുഖ്യമന്തിയുടെ ഓഫീസുള്ള സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ ഇനി മന്ത്രിമാർക്ക് ഓഫീസുണ്ടാകില്ല. അവിടെ ഉണ്ടായിരുന്ന എസി മൊയ്തീൻറെ ഓഫീസ് അനക്സ് വണ്ണിലേക്ക് മാറ്റും. ഓഫീസായെങ്കിലും ഇപി ജയരാജന് ഔദ്യോഗിക വസതിയിൽ തീരുമാനമായില്ല.

Follow Us:
Download App:
  • android
  • ios