കൊച്ചി: ഇപിഎഫ് പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ പ്രതിഷേധ മാർച്ച്. ഓൾ ഇന്ത്യ ഇപിഎഫ് മെമ്പേഴ്സ് ആന്‍റ് പെൻഷനേഴ്സ് ഫോറം ആണ് മാർച്ച് സംഘടിപ്പിച്ചത്. മിനിമം പെൻഷൻ 7500 രൂപയാക്കുക, അഞ്ച് വർഷം കൂടുമ്പോൾ പെൻഷൻ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. 

മുൻ എംഎൽഎ ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. ദില്ലി രാംലീല മൈതാനത്ത് നടന്ന അഖിലേന്ത്യാ മാർച്ചിന് ഐക്യദാർ‍ഡ്യം പ്രഖ്യാപിച്ചാണ് കൊച്ചിയിലും മാർച്ച് നടത്തിയത്.വിവിധ ട്രേഡ് യൂണിയനുകളിൽ പെട്ടവർ പ്രതിഷേധത്തിൽ പങ്കെടുത്തു.