പെൺകുട്ടിയെ കാണാതായിട്ട് പത്ത് ദിവസം അന്വേഷണ സംഘം ഇതരസംസ്ഥാനത്തോക്ക്
തിരുവനന്തപുരം: ദുരുഹ സാഹചര്യത്തില്‍ ഏരുമേലിയില്‍ നിന്ന് കാണാതായ പെൺകുട്ടിക്ക് വേണ്ടി തെരച്ചില്‍ ഊർജ്ജിതമാക്കി. മാർച്ച് ഇരുപതിനാണ് പെൺകുട്ടിയെ കാണാതായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് സംഘം അന്വേഷണം നടത്തുന്നത്. മാർച്ച് ഇരുപത്തിരണ്ടിനാണ് മുക്കൂട്ട്തറ സ്വദേശിനി ജസ്ന മരിയയെ കാണാതായത്.
കാഞ്ഞിരപ്പള്ളി സെയിന്‍റ് ഡോമിനിക് കോളജിലെ ബികോം വിദ്യാർത്ഥിനിയായ ജസ്ന മരിയ രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്. ഏരുമേലിയില്‍ എത്തുന്നത് വരെ കണ്ടവരുണ്ട്. പിന്നിട് പെൺകുട്ടിയെ ആരുംകണ്ടില്ല. വിട്ടില്‍ മടങ്ങി എത്താത്തതിനെ തുടർന്ന് ആദ്യം ഏരുമേലി പോലിസിന് പരാതി നല്‍കി. പിന്നിട് വെച്ചുവിച്ചിറ പൊലീസന് പരാതി നല്‍കി.
ജസ്ന സ്മാർട്ട്ഫോൺ ഉപയോഗിക്കാറില്ല എങ്കിലും ഫോൺകോളുകള്‍ കേന്ദ്രികരിച്ചുള്ള അന്വേഷണം സൈബർ പൊലീസ് ഇപ്പോഴും തുടരുകയാണ്. അന്വേഷണ സംഘം ബംഗളൂരുവിലും തെരച്ചില്‍ തുടരുന്നു. വലിയ സൗഹൃദങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ നാട് വിട്ട് പോകാനുള്ള സാധ്യത ഇല്ലന്ന് ബന്ധുക്കള്‍ പറയുന്നു.
കുട്ടിയെ തട്ടികൊണ്ട് പോയതായിരിക്കും എന്നാണ് ബന്ധുക്കളുടെ പക്ഷം. പൊൺകുട്ടിയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. റാന്നി സർക്കിള്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ്സ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
