ബ്രക്‌സിറ്റിനുള്ള നിയമപരമായ നീക്കങ്ങള്‍ മാര്‍ച്ചില്‍ തുടങ്ങുമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചിരിക്കുന്നത്. ഏകവിപണിയിലേക്കുള്ള പ്രവേശനം നിലനിര്‍ത്താമെന്നാണ് ബ്രിട്ടന്റെ പ്രതീക്ഷ. കുടിയേറ്റത്തിലും ഷെങ്കന്‍ മേഖസയിലെ സഞ്ചാരസ്വാതന്ത്ര്യത്തിലും കടുത്ത നിയന്ത്രണമാണ് ബ്രക്‌സിറ്റ് വാദികളുടെ സ്വപ്‌നം. 

പക്ഷേ ഏകവിപണി അംഗത്വം വേണമെങ്കില്‍ ഈ നിയന്ത്രണങ്ങള്‍ നടപ്പാകില്ലെന്നാണ് മാള്‍ട്ട പ്രധാനമന്ത്രി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ചച്ചകള്‍ തുടരുമെന്നും തീരുമാനങ്ങള്‍ക്ക് സമയമടുക്കുമെന്നും  വ്യക്തമാക്കിയ മസ്‌കറ്റ് നേതാക്കള്‍തമ്മിലെ ധാരണ വീറ്റോ ചെയ്യാനുള്ള അധികാരം യൂറോപ്യന്‍ പാര്‍ലമെന്റിനുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 

ചര്‍ച്ചകള്‍ ബ്രിട്ടന് അനൂകൂലമായി നടക്കുകയാണെന്ന് ബ്രിട്ടന്റെ ബ്രക്‌സിറ്റ് സെക്രട്ടറി  പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് മാള്‍ട്ട പ്രധാനമന്ത്രിയുടെ നയം വ്യക്തമാക്കല്‍. ഏകവിപണിയില്‍നിന്ന് പുറത്തായാല്‍ അത് ബ്രിട്ടനിലെ സാമ്പത്തിക രംഗത്തിന് കനത്ത ആഘാതമായിരിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.