നാലു വര്‍ഷത്തിലധികം നീണ്ട ആക്രമണ പ്രത്യാക്രമണ പരമ്പരകള്‍ക്കു ശേഷം അലെപ്പോയില്‍ സമാധാനം വീണ്ടുമെത്തുമോയെന്നാണ് ലോകം ഉറ്റു നോക്കുന്നത്.പ്രധാന ഭാഗങ്ങളില്‍ നിന്നെല്ലാം വിമതരെ സൈന്യം തുരത്തിയതോടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആയിത്തിലധികം ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചുവെന്ന് റെഡ്‌ക്രോസ് മിഡില്‍ ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ റോബര്‍ട്ട് മാര്‍ഡിനി പറഞ്ഞു. ബസ്സുകളിലും ആംബുലന്‍സുകളിലുമാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്. പരിക്കേറ്റവരും ചില വിമതരും രക്ഷപ്പെടുത്തിയവരില്‍ പെടുന്നു..

21 കിലോമീറ്റര്‍ ദൂരമുള്ള കോറിഡോര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മ്മിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ഇതില്‍ 15 കിലോമീറ്ററോളം വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയാണ്. വളരെ മോശം അവസ്ഥയിലുള്ളവരുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് തുര്‍ക്കി വാഗ്ദാനം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ഇനുയും 50000 അധികം പേരുണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍. നേരത്തെ സൈന്യവും വിമതരും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതാണ് രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാക്കിയത്