കൊച്ചി: കേരളത്തെ ഉപഭോക്തൃ സമ്പദ് വ്യവസ്ഥയാക്കി മാറ്റിയതില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ടികള്‍ക്കും പങ്കുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് കാര്‍ഷിക ഉല്‍പ്പാദന മേഖലയിലേക്കുളള തിരിച്ചു വരവ് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പ്രഭാഷണപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
തെരഞ്ഞെടുപ്പും കേരളീയ സമ്പദ് വ്യവസ്ഥയുടെ അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് രാജ്യസഭാ അംഗം രാജീവ് ചന്ദ്രശേഖര്‍ തന്റെ ചിന്തകള്‍ പങ്ക് വെച്ചത്. കാര്‍ഷിക-വ്യവസായിക ഉല്‍പ്പാദനരംഗത്ത് സംസ്ഥാനം തകര്‍ച്ച നേരിടുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഭക്ഷ്യ ഉല്‍പ്പാദനം കുറഞ്ഞു.കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനം കഴിഞ്ഞവര്‍ഷം മാത്രം 3.9 ശതമാനമാണ് കുറഞ്ഞത്.
80 മുതല്‍ 90 ശതമാനം വരെ ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്തേക്ക് ഇറക്കുമതിചെയ്യുന്ന അവസ്ഥയായി.സംസ്ഥാനത്തിന്റെ നട്ടെല്ലയായ റബ്ബര്‍ മേഖലയില്‍ പ്രതിസന്ധിയാണ്.സേവന മേഖലയും ദുര്‍ബലപ്പെട്ടു.കേരളത്തെ ഉപഭോക്തൃ സമ്പദ് വ്യവസ്ഥയാക്കി മാറ്റിയതില്‍ രാഷ്‌ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
സംസ്ഥാനം വരുമാനത്തിനാശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഒരുങ്ങുകയാണ്.വിദേശതൊഴിലാളികള്‍ രാജ്യത്ത് തന്നെ കൂടുതല്‍ ചെലവഴിക്കണമെന്ന നയം സൗദിഅറേബ്യയടക്കമുളള രാജ്യങ്ങള്‍ അംഗീകരിച്ചു.സംസ്ഥാനത്തിന്റെ ഭാവി സമ്പദ് വ്യവസ്ഥ എന്താകണമെന്ന് ചര്‍ച്ചകളുണ്ടാകണം.സുസ്ഥിര വികസനത്തിനായി കാര്‍ഷിക-വിനോദ സഞ്ചാര മേഖലയിലേക്ക് തിരിച്ച് പോക്ക് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൈംസ് ഓഫ് ഇന്ത്യ കേരള എഡിറ്റര്‍ മനോജ് കെ ദാസ് ചടങ്ങില്‍ മോഡറേറ്ററായിരുന്നു. ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ രാജാ സേതുനാഥ് പങ്കടുത്തു.
