Asianet News MalayalamAsianet News Malayalam

മോദിക്ക് മറുപടി: നെഹ്റു കുടുംബത്തിന് പുറത്തുള്ള കോൺ​ഗ്രസ് പ്രസിഡന്റുമാരുടെ ലിസ്റ്റുമായി പി. ചി​ദംബരം

1947 മുതല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമാരായി ആചാര്യ കൃപാലിനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് താന്‍ഡന്‍, യു.എന്‍ ധേബാര്‍, സഞ്ജീവ റെഡ്ഢി, സഞ്ജീവായ്യ, ഡി.കെ ബരൂറാ, ബ്രഹ്മാനന്ദ റെഡ്ഢി, പി.വി നരസിംഹറാവു, സിതാറാം കേസരി (സെക്രട്ടറി) തുടങ്ങിയവര്‍ പദവിയിലിരുന്നിട്ടുണ്ടെന്ന് ഈ ലിസ്റ്റ് ചൂണ്ടിക്കാണിച്ച് പി. ചിദംബരം മോദിയോട് വ്യക്തമാക്കി.

ex finance minister p chidambaram gave reply to modi with list of congress presidents
Author
New Delhi, First Published Nov 17, 2018, 3:34 PM IST

ദില്ലി: അഞ്ച് വർഷത്തിനുള്ളിൽ നെഹ്റു കുടുംബത്തിൽ നിന്ന് പുറത്തുള്ളവർ ആരെങ്കിലും കോൺ​ഗ്രസ് പ്രസിഡന്റായിട്ടുണ്ടോ എന്ന മോദിയുടെ ചോദ്യത്തിന് മറുപടിയുമായി പി. ചി​ദംബരം. മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ ചി​ദംബരം കോൺ​ഗ്രസ് പ്രസിഡന്റുമാരുടെ പേരടക്കമുള്ള ലിസ്റ്റ് നൽകിയാണ് മോദിക്ക് മറുപടി നൽകിയത്. ഛത്തീസ്​​ഗഡ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു മോദിയുടെ വെല്ലുവിളി. 

1947 മുതല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമാരായി ആചാര്യ കൃപാലിനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് താന്‍ഡന്‍, യു.എന്‍ ധേബാര്‍, സഞ്ജീവ റെഡ്ഢി, സഞ്ജീവായ്യ, ഡി.കെ ബരൂറാ, ബ്രഹ്മാനന്ദ റെഡ്ഢി, പി.വി നരസിംഹറാവു, സിതാറാം കേസരി (സെക്രട്ടറി) തുടങ്ങിയവര്‍ പദവിയിലിരുന്നിട്ടുണ്ടെന്ന് ഈ ലിസ്റ്റ് ചൂണ്ടിക്കാണിച്ച് പി. ചിദംബരം മോദിയോട് പറഞ്ഞു. ഇത്തരം കാര്യങ്ങൾ അന്വേഷിക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തുന്നതിൽ സന്തോഷമുണ്ടെന്നും മുൻ ധനമന്ത്രി കൂട്ടിച്ചേർത്തു. റാഫേലിനെയും നോട്ടുനിരോധനത്തേയും ജി.എസ്.ടിയേയും സി.ബി.ഐയേയും ആര്‍.ബി.ഐയേയും കുറിച്ച് എന്തെങ്കിലും കൂടി പറയണമെന്നും തന്റെ ട്വിറ്ററിൽ പി. ചിദംബരം കുറിച്ചു. 
 

Follow Us:
Download App:
  • android
  • ios