ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മകളുടെ തലക്കടിച്ചു. പണവും സ്വര്‍ണവുമായി തങ്ങളുടെ കാറുമെടുത്താണ് ഇരുവരും രക്ഷപ്പെട്ടതെന്നും റിബ 

ദില്ലി: ദില്ലി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിന്‍റെ ഭാര്യയെയും മകളെയും വീട്ടിനുള്ളില്‍ തലവിലാക്കി വീട്ടുജോലിക്കാരിയും കൂട്ടാളിയും ചേര്‍ന്ന് ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കളും പണവുമായി കടന്നു കളഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. മുന്‍ ചീഫ് ജസ്റ്റിസ് ദലിപ് കുമാര്‍ കപൂറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദലിപിന്‍റെ മകളാണ് സംഭവം പൊലീസിനെ അറിയിച്ചത്. ദലിപിന്‍റെ മരണത്ത തുടര്‍ന്ന് ഭാര്യ 78 കാരിയായ റിബ കപൂര്‍ മകളുമൊത്താണ് താമസിക്കുന്നത്. ഇരുവരെയും തടവിലാക്കി ജോലിക്കാരിയും കൂട്ടാളിയും പണവും വസ്തുക്കളുമായി കടന്നുകളയുകയായിരുന്നുവെന്ന് റിബ കപൂര്‍ പറഞ്ഞു.

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മകളുടെ തലക്കടിച്ചു. പണവും സ്വര്‍ണവുമായി തങ്ങളുടെ കാറുമെടുത്താണ് ഇരുവരും രക്ഷപ്പെട്ടതെന്നും റിബ പൊലീസിന് മൊഴി നല്‍കി. നാല് ദിവസം മുമ്പാണ് ഇവര്‍ ഇവിടെ വീട്ടുജോലിക്കായി എത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.