കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ മുന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ പ്രിന്‍സിപ്പാളായിരുന്ന ഡോ പിവി നാരായണനാണ് അറസ്റ്റിലായത്

16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പനി ചികിത്സയ്ക്കായി ക്‌ളിനിക്കിലെത്തിയപ്പോഴാണ് സംഭവം.ഡോക്ടറുടെ ക്ലിനിക്കില്‍ വച്ച് പീഡിപ്പിച്ചുവന്നാണ് കുട്ടിയുടെ പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴിയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍കോളേജ് മുന്‍ പ്രിന്‍സിപ്പാളായിരുന്ന ഡോക്ടര്‍ പി വി നാരായണനാണ് അറസ്റ്റിലായത്. ഇന്നലെരാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മജിട്രേട്ടിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.