എക്സൈസ് സംഘമാണ് പിടികൂടിയത്  

വയനാട്: മാനന്തവാടിയില്‍ നൂറ് ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. താമരശ്ശേരി കോരങ്ങാട് ആനപ്പാറം പൊയില്‍ വീട്ടില്‍ കെ. യുനൈസ് (19) ആണ് അറസ്റ്റിലായത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനില്‍ കുമാറും സംഘവും ശനിയാഴ്ച രാത്രി ഏഴരയോടെ മാനന്തവാടി ടൗണില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.