തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറി ലൈസൻസിന് പുതിയ അപേക്ഷകൾ വന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണൻ. സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ മാനദണ്ഡപ്രകാരം മാത്രമായിരിക്കും പുതിയ അപേക്ഷകൾ പരിഗണിക്കുക.

നേരത്തെ റദ്ദ് ചെയ്ത അപേക്ഷകൾ വീണ്ടും പരിഗണിക്കണമോ എന്നും കമ്മിറ്റി തീരുമാനിക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.