തിരുവനന്തപുരം: തലസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ എക്‌സൈസിന്റെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും സംയുക്ത പരിശോധന. മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സാമ്പിളുകള്‍ ശേഖരിക്കുകയും സ്റ്റോക്കുകള്‍ പരിശോധിക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത ബാര്‍ഹോട്ടലുകള്‍ക്ക് പിഴ ഈടാക്കി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.